ആര്‍എസ്എസ് ആക്രമണത്തെ പ്രതിരോധിച്ച ഷാഫിയെ എസ്ഡിപിഐ ആദരിച്ചു

ആലങ്ങാട്:  പോലിസ് കസ്റ്റഡിയില്‍ പ്രതി മരിച്ചുവെന്നാരോപിച്ച് വരാപ്പുഴയില്‍ ബിജെപി നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു.
കൂടാതെ വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും തടയുകയും  ആശുപത്രിയിലേക്ക് പോവുകയായിരുന്ന പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബത്തെ വാഹനം തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ  സധൈര്യം പ്രതിരോധിച്ച ഷാഫിയെ എസ്ഡിപിഐ ആദരിച്ചു. ചടങ്ങില്‍ എസ്ഡിപിഐ കളമശേരി മണ്ഡലം പ്രസിഡന്റ് ഷാനവാസ്  പൊന്നാടയണിയിച്ചു. അബ്ദുല്‍ കരിം, സിയാദ് തുടങ്ങിയ നേതാക്കള്‍ അനുമോദനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top