ആര്‍എസ്എസ് ആക്രമണം; പ്രതിഷേധിച്ചു

ആലപ്പുഴ: വിദ്യാര്‍ഥിക്ക് നേരെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച്് റാലിയും തെരുവുനാടകവും കൂട്ടപ്പാട്ടും നടത്തി. യുവ സമിതിയംഗവും അമ്പലപ്പുഴ ഗവ.കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും യുവ സമിതിയും സംയുക്തമായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5ന് കോളജില്‍ നിന്നു വീട്ടിലേക്കു പോകാനായി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുന്ന വഴി ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍  ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനെ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയംഗം കൂടിയായ ലിയോണ്‍  നവ മാധ്യമങ്ങളില്‍ ആര്‍എസ്എസിനെതിരായി പോസ്റ്റ് ഇട്ടതില്‍ പ്രകോപിതരായാണ് മര്‍ദ്ദിച്ചതെന്ന് പറയപ്പെടുന്നു. ഇന്നലെ വൈകീട്ട് 5 ഓടെ അമ്പലപ്പുഴ കച്ചേരിമുക്കിലായിരുന്നു സമരം. പരിഷത് ജില്ലാ സെക്രട്ടറി പ്രവീണ്‍ ലാല്‍, ശിവകുമാര്‍, സിതാര, ശ്രീകുമാര്‍, സുബൈര്‍, പ്രകാശ്, ഗ്രാമദീപം ഷാജി പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top