ആര്‍എസ്എസ് അക്രമം; 7 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പത്തനംതിട്ട: ആര്‍എസ്എസ് അക്രമത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് മലയാലപ്പുഴ ചീക്കല്‍ത്തറ മുസ്‌ല്യാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് പുറത്തു നിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. മാരകായുധങ്ങളുമായി കോളജില്‍  അതിക്രമിച്ചു കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോളജിന്റെ ജനാലകള്‍ തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദിക്കുകയുമായിരുന്നു.
ബികോം, ബിബിഎ വിദ്യാര്‍ഥികളായ നിഥിന്‍, ഷിനാസ്, ബാലാജി, അഷ്‌കര്‍, ശിവം, ജുനൈദ്, ഹാഫിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കമ്പികൊണ്ട് തലക്കടിയേറ്റു വീണ നിഥിനെ തറയിലിട്ടും മര്‍ദിച്ചു. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പെണ്‍കുട്ടികള്‍ക്കും മര്‍ദനമേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സെക്യൂരിറ്റിയെ തള്ളിമാറ്റി അകത്തു കടന്ന ഇവര്‍ കണ്ണില്‍ കണ്ട വിദ്യാര്‍ഥികളെ മര്‍ദിക്കുയായിരുന്നു. കോളജില്‍ സിസിടിവി ഉള്ളതമിനാല്‍ മാസ്‌ക് ധരിച്ചാണ് പതിനെേട്ടാളം അക്രമികള്‍ എത്തിയത്. കാവിനിറത്തിലുള്ള തുണികൊണ്ട് മുഖം മറച്ചും കറുത്ത പ്ലാസ്റ്റിക് മാസ്‌ക് ധരിച്ചുമാണ് ഇവര്‍ എത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
എബിവിപി വിദ്യാര്‍ഥിയുടെ ഒഴികെയുള്ള വിദ്യാര്‍ഥികളുടെ ബൈക്കുകളും അടിച്ചു തകര്‍ത്തു. മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ക്കാര്‍ക്കും രാഷ്ട്രീയ ബന്ധമില്ല. ക്ലാസുകള്‍ക്കുള്ളിലും ഒന്നാം നിലയിലും കടന്ന് അക്രമികള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. മലയാലപ്പുഴ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചു നടന്ന ആര്‍എസ്എസ്, ഡിവൈഎഫ്‌ഐ സംഘര്‍ഷം കോളജിലേക്ക് മാറുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന എസ്എഫഐയുടെയും തുടര്‍ന്ന് എബിവിപിയുടെയും കൊടിമരങ്ങള്‍ ഒരാഴ്ച മുമ്പ് തകര്‍ക്കപ്പെട്ടിരുന്നു.
കോളജിലെ എബിവിപി ഭാരവാഹികള്‍ ഫോണിലൂടെ അക്രമികളെ വിളിച്ചു വരുത്തിയാണ് വിദ്യാര്‍ഥികളെ മര്‍ദനത്തിനിരയാക്കിയത്.
സംഭവം അറിഞ്ഞ് പോലിസ് എത്തിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കോളജിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top