ആര്‍എസ്എസ് അക്രമം: അണയാതെ പ്രതിഷേധം

മലപ്പുറം: പ്രസ്‌ക്ലബിനുനേരെയും മാധ്യമപ്രവര്‍ത്തകനുനേരെയുമുണ്ടായ ആര്‍എസ്എസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം. വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.  നിര്‍ഭയവും സ്വതന്ത്രവുമായുള്ള പത്രപ്രവര്‍ത്തനത്തെ പോലും തടസ്സപ്പെടുത്തുന്ന ഫാഷിസ്റ്റ് രീതി  ആര്‍എസ്എസും ബിജെപിയും രാജ്യത്ത് പിന്തുടരുന്നതിന്റെ തെളിവാണ് ഒരു പറ്റം ക്രിമിനലുകള്‍ മലപ്പുറം പ്രസ്സ് ക്ലബ് ആക്രമിച്ചതിലൂടെ തെളിയിച്ചിരിക്കുന്നത് ഐഎന്‍എല്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും ശത്രുത പരമായ സമീപനം സ്വീകരിച്ചുവരുന്ന ആര്‍എസ്എസ്, ബിജെപി എത് അവസരങ്ങളും മുതലെടുത്ത് മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്ന നിലപാടാണ് അനുവര്‍ത്തിച്ചുവരുന്നത്. ഇത്തരം ഫാഷിസ്റ്റ്് രീതിയെ ഒരു തരത്തിലും കേരളത്തില്‍ വളരാന്‍ അനുവദിച്ചുകൂട. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതോടൊപ്പം നിര്‍ഭയമായ പത്രപ്രവര്‍ത്തന സ്വാതന്ത്രം ഉറപ്പാക്കാനും നിയപാലകരും സര്‍ക്കാറും തയ്യാറാവണമെന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ പ്രസിഡന്റ്് സമദ് തയ്യില്‍, ജനറല്‍ സെക്രട്ടറി സി പി അന്‍വര്‍ സാദാത്ത്, നാഷനല്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നൗഫല്‍ തടത്തില്‍, ജനറല്‍ സെക്രട്ടറി മുജീബ് പുള്ളാട്ട് ആവശ്യപ്പെട്ടു. ആര്‍എസ്എസ് കാടത്തം അപലപനീയമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പത്രസ്വാതന്ത്ര്യ ദിനത്തിലാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ഫാഷിസ്റ്റ് ശക്തികളുടെ കടന്നാക്രമണമാണിത്. തങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ പാടില്ലെന്ന ആര്‍എസ്എസ് വ്യാമോഹം അനുവദിച്ചുകൊടുക്കരുത്.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അക്രമത്തില്‍ പരിക്കേറ്റവരെ മലപ്പുറം സഹകരണ  ആശുപത്രിയില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, മലപ്പുറം സോണ്‍ സോണ്‍പ്രസിഡന്റ് പി ഇബ്രാഹിം ബാഖവി, ജനറല്‍ സെക്രട്ടറി, പി സുബൈര്‍ ഒറ്റത്തറ, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി എം കെ അഹമ്മദ്, എസ്എസ്എഫ് സംസ്ഥാന സമിതി അംഗം ദുല്‍ഫുഖാറലി സഖാഫി പങ്കെടുത്തു.

RELATED STORIES

Share it
Top