ആര്‍എസ്എസുകാര്‍ സിപിഐയുടെ കൊടികള്‍ നശിപ്പിച്ചു

അകത്തേത്തറ: അകത്തേറയില്‍ ആര്‍എസ്എസ്്-ബിജെപി പ്രവര്‍ത്തകര്‍ സിപിഐയുടെ കൊടി തോരണങ്ങള്‍ നശിപ്പിച്ചു. കല്ലേക്കുളങ്ങര ബസ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ചിരുന്ന പാര്‍ട്ടിയുടെ ജില്ലാസമ്മേളന പ്രചാരണ  ബോര്‍ഡുകളാണ് പോലിസ് നോക്കി നില്‍ക്ക് പ്രകനമായെത്തിയ ഒരു സംഘം തല്ലി തകര്‍ത്തതെന്ന് എല്‍സി സെക്രട്ടറി ടി കെ വാസുദേവന്‍ പറഞ്ഞു. ഗുജറാത്തിലെ വിജയമാഘോഷിക്കാന്‍ നടത്തിയ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ വെല്ലുവിളിയായിരുന്നു. പോലിസ് സാന്നിധ്യത്തില്‍ ഇന്നലെ വൈകീട്ട് 6.30നായിരുന്ന സംഭവം. ഇത് മൂന്നാം തവണയാണ് കോടിതോരണങ്ങള്‍ നശിപ്പിക്കുന്നത്. കുറ്റവാളികളൈ പിടികൂടണമെന്നും രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കനുള്ള  ബിജെപി നീക്കം അപലപനീയമാണെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top