ആര്‍എസ്എസിന് മൂന്ന് ദിവസത്തിനുള്ളില്‍ സൈന്യത്തെ രൂപീകരിക്കാനാകും:മോഹന്‍ ഭാഗവത്

പട്‌ന: ആവശ്യമെങ്കില്‍ രാജ്യത്തിന് വേണ്ടി പോരാടാനുള്ള സൈന്യത്തെ വെറും മൂന്ന് ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. മുസഫര്‍പൂരിലെ ആറ് ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിവസം സില സ്‌കൂളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സൈന്യം ആറോ ഏഴോ മാസം കൊണ്ട് ചെയ്യുന്നത് ആര്‍എസ്എസിന് മൂന്ന് ദിവസം കൊണ്ട് ചെയ്യാന്‍ സാധിക്കും. അത് തങ്ങളുടെ കഴിവാണ്. അതിനുള്ള സാഹചര്യം ഉണ്ടായാല്‍, ഭരണഘടന അനുവദിക്കുമെങ്കില്‍ അതിനെ നേരിടാന്‍ ആര്‍എസ്എസ് തയ്യാറാണ്. ആര്‍എസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ലെന്നും കുടുംബത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനമാണെന്നും രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയാറാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top