ആര്‍എസ്എസിന് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് എസ്ഡിപിഐ[related] മംഗളൂരു: കല്ലട്ക്ക സംഘര്‍ഷത്തിന്റെയും ബണ്ട്വാളില്‍ എസ്ഡിപിഐ നേതാവ് അശ്‌റഫ് കളായി കൊല ചെയ്യപ്പെട്ടതിന്റെയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കര്‍ണാടക വനം പരിസ്ഥിതി വകുപ്പ് മന്ത്രി ബി രാംനാഥ് റായിയോട് എസ്ഡിപിഐ ആവശ്യപ്പെട്ടു.
മന്ത്രിയെന്ന നിലയില്‍ ദക്ഷിണ കന്നഡയുടെ ചുമതലയില്‍ നിന്നും റായി ഉടന്‍ ഒഴിയണമെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുമ്പെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദക്ഷിണ കന്നഡയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പോലീസും ജില്ലാ ഭരണകൂടവും പരാജയപ്പട്ടു. സംഘപരിവാരണ് അശ്‌റഫിന്റെ കൊലപാതകത്തിനു പിന്നില്‍. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസ്സ് ആയിട്ടു പോലും വര്‍ഗീയ ശക്തികള്‍ സമാധാനം തകര്‍ക്കുകയും ദക്ഷിണ കന്നഡയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയുമാണെന്നും തുമ്പെ പറഞ്ഞു.
ദക്ഷിണ കന്നഡ സംഘര്‍ഷഭരിതമാണ്. റായിയുടെ മണ്ഡലമായ ബണ്ട്വാളില്‍ കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് ശ്രമിക്കുന്നതായി ആരോപണമുയരുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിന് കര്‍ണാടക സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും തുമ്പെ പറഞ്ഞു. അശ്‌റഫ് കളായിയുടെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അശ്‌റഫിനെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ഭാര്യക്കും മൂന്നു കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read This...

ബിജെപി നേതാവിനെ വെട്ടികൊന്നു

RELATED STORIES

Share it
Top