ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകന്‍ സിപിഎം എംഎല്‍എകോഴിക്കോട്: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സിപിഎം എംഎല്‍എ. ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടിയിലാണ് ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന്‍ ഉദ്ഘാടകനായത്. കെയു അരുണന്‍ പരിപാടി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം വിടി ബല്‍റാം എംഎല്‍എയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആര്‍എസ്എസ് സേവാ പ്രമുഖ് ആയിരുന്ന പിഎസ് ഷൈനിന്റെ സ്മരാണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ പുസ്തകം വിതരണം ചെയ്യുകയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യുന്ന എംഎല്‍എയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.
'ഓഡിറ്റ് ചെയ്യപ്പെടേണ്ട ഒരേയൊരു ജനപ്രതിനിധി വിടി ബല്‍റാമാണ് എന്ന് കരുതുന്നവര്‍ക്ക് ഈ ഫോട്ടോ കണ്ടില്ലെന്ന് നടിക്കാവുന്നതാണ്' എന്ന കുറിപ്പും ഈ ചിത്രത്തിനൊപ്പം വിടി ബല്‍റാം പോസ്റ്റു ചെയ്തിട്ടുണ്ട്. ചിത്രം ഇതിനോടകം തന്നെ  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം,ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കെയു അരുണന്‍ എംഎല്‍എ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top