ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ഒന്നിക്കണമെന്ന്‌

കോട്ടക്കല്‍: ഇന്ത്യന്‍ ജനതയുടെ ശത്രുവായ ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ജനമനസ്സുകള്‍ ഒന്നിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല ജനറല്‍ സെക്രട്ടറി ഹബീബ തിരൂര്‍ക്കാട് പറഞ്ഞു. പിഞ്ചു കുഞ്ഞിനെ പോലും കൂട്ട ബലാല്‍സംഗം ചെയുന്ന അര്‍എസ്എസ്സ് മനുഷ്യകുലത്തിന്റെ തന്നെ ശത്രുക്കളാണ്. അവരെ പിടിച്ചുകെട്ടാന്‍ ഭരണകൂടം തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കത്വ ഉന്നാവോ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമന്‍ ഇന്ത്യ മൂവ് മെന്റ് ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അവര്‍. ജില്ലാ കമ്മിറ്റി അംഗം സല്‍മ സ്വാലിഹ് മുഖ്യപഭാഷണം നടത്തി.
ജില്ല സെക്രട്ടറി സൈഫുന്നീസ, ഷാഹിന തവനൂര്‍, പ്രസിഡന്റ് സൗദ, ആബിദ തിരൂര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top