ആര്‍എസ്എസിനെതിരേ വിദ്യാര്‍ഥി ശബ്ദം ഉയരണം: കാംപസ് ഫ്രണ്ട്

ശാസ്താംകോട്ട: രാജ്യത്ത് വളര്‍ന്ന് വരുന്ന ആര്‍ എസ് എസ് സംഘപരിവാരത്തിനെതിരെ വിദ്യാര്‍ഥി സമൂഹം ശബ്ദമുയര്‍ത്തണമെന്ന് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ സെക്രട്ടറി അബ്ദുല്‍ ബാസിത്ത് ആല്‍വി. ഗോഡ്‌സെമാരുടെ പിന്‍മുറക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉണരേണ്ടതുണ്ടെന്നു അദ്ദേഹംഅഭിപ്രായപ്പെട്ടു. കാംപസ് ഫ്രണ്ട് ശാസ്താംകോട്ട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി രാക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് അജ്മല്‍ ഹുസൈന്‍ ശൂരനാട് അധ്യക്ഷത വഹിച്ചു , സെക്രട്ടറി റാഷിദ് ചക്കുവള്ളി, ഏരിയാ കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പോരുവഴി അജ്മല്‍ ഇഞ്ചക്കാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കിഫര്‍ണിച്ചര്‍ നല്‍കുന്നുചവറ: പന്മന പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍പി, യുപി സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്കായി വിവിധയിനം ഫര്‍ണിച്ചറുകള്‍, മൈക്ക് സെറ്റ് എന്നിവ സ്‌കൂളുകള്‍ക്കായി നല്‍കുന്നു. വെള്ളിയാഴ്ച്ച രാവിലെ 9ന് ചിറ്റൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വെച്ച് നടക്കുന്ന പഞ്ചായത്ത്തല ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാ രക്ഷകര്‍ത്താക്കളും, പിടിഎ അംഗങ്ങളും, അധ്യാപകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ്് എസ് ശാലിനി അറിയിച്ചു.

RELATED STORIES

Share it
Top