ആര്‍എസ്എസിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങണം: അന്‍സാരി ഏനാത്ത്

പത്തനംതിട്ട: പിഞ്ചു ബാലികയെ പോലും മതത്തിന്റെ പേരില്‍ പവിത്രമായ ആരാധനാലയത്തില്‍ വച്ച് പിച്ചിച്ചീന്തി കൊന്നു തള്ളിയ ആര്‍എസ്എസിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു. കഠ്‌വ, ഉ ന്നാവോ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഡ്യം, ആര്‍എസ്എസിന്റെ ഭീകര വാഴ്ച്ചയ്‌ക്കെതിരേ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷംന ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സഫിയ പന്തളം സ്വാഗതം പറഞ്ഞു. അന്‍സല്‍ന പത്തനംതിട്ട വിഷയാവതരണം നടത്തി. അബാന്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു.
പിഴകള്‍ ചുമത്തുന്നത് ഒഴിവാക്കണം
പത്തനംതിട്ട: വ്യാപാര മേഖലയില്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ക്ക് നോട്ടിസ് നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്നും അമിതമായി ചുമത്തുന്ന പിഴകള്‍ ഒഴിവാക്കണമെന്നും കേരള വ്യാപാരി ഏകോപന സമിതി ജില്ലാ പ്രവര്‍ത്തക സമിതി സംസ്ഥാന ട്രഷറര്‍ എം നസീര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം ജോസഫ് പരിവാനിക്കല്‍, ട്രഷറാര്‍ കെ എസ് അനില്‍കുമാര്‍, ജോര്‍ജ് ജോസഫ്, ജി മണലൂര്‍  സംസാരിച്ചു.

RELATED STORIES

Share it
Top