ആര്‍എംപി ചിറയില്‍ 2 കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടുകള്‍ കത്തിനശിച്ചു

വൈപ്പിന്‍: വളപ്പ്് ആര്‍എംപി ചിറയില്‍ രണ്ട് വീടുകള്‍ കത്തിനശിച്ചു. ചിറയത്ത് സ്റ്റീഫന്‍, മഠത്തിപറമ്പില്‍ ജോസഫ് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും കത്തി നശിച്ചത്.
വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഷീറ്റ് ഉപയോഗിച്ചു നിര്‍മിച്ച നാലുമുറികളുള്ള വീടും അതിനോട് ചേര്‍ന്ന് ഉണ്ടാക്കിയിരുന്ന ഷെഡുമാണ് ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെ കത്തിയത്. സ്റ്റീഫന്റെ വീടിനോട് ചേര്‍ന്ന് ഭാര്യാപിതാവ് മഠത്തിപറമ്പില്‍ ജോസഫ് ഷെഡ് കെട്ടി താമസിച്ചിരുന്നു. അതും— അതിലുണ്ടായിരുന്ന സാധനങ്ങളും കത്തി നശിച്ചു. ജോസഫിന്റെ വീട് പണി നടക്കുന്നതിനാലാണ് ഇവിടെ താല്‍കാലികമായി ഷെഡ് ഉണ്ടാക്കിയിരുന്നത്.
വീടിനകത്തുണ്ടായിരുന്ന നാല് കട്ടില്‍, ഡൈനിങ് ടേബിള്‍, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മിക്‌സി, ഡിവിഡി, വസ്ത്രങ്ങള്‍, അലമാരകള്‍, പാത്രങ്ങള്‍ എന്നിവ കത്തിച്ചാമ്പലായി. മാലിപ്പുറത്തു നിന്ന്— ഫയര്‍ ഫോഴ്‌സ് എത്തിയാണ്— തീയണച്ചത്. സ്റ്റീഫന്റെ മകള്‍ക്ക് നവോദയ സ്‌കൂള്‍ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റും കത്തിപ്പോയി. സ്റ്റീഫിന്റെ ഭാര്യ ജാന്‍സി 23 ാം വാര്‍ഡ് എഡിഎസ് ചെയര്‍പേഴ്‌സനാണ്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

RELATED STORIES

Share it
Top