ആരോപണവിധേയര്‍ക്കെതിരേ തെളിവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആരോപണ വിധേയര്‍ക്കെതിരേ ഇതുവരെ യാതൊരു തെളിവുമില്ലെന്ന് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചപ്പോള്‍ ആരോപണ വിധേയരായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം എന്‍ സോമന്‍, കെ കെ മഹേഷ്, പിന്നാക്ക വികസന കോര്‍പറേഷന്‍ എംഡി നജീബ്, ഡോ. ദിലീപ് എന്നിവര്‍ക്കെതിരേ തെളിവുകളൊന്നും വിജിലന്‍സിന് കണ്ടെത്താനായില്ലെന്നാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. തുടര്‍ന്ന് ഫലപ്രദമായി അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഒരു മാസം സമയം അനുവദിച്ചു. കേസില്‍ അന്വേഷണം നടത്താന്‍ പുതിയ സംഘം രൂപീകരിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയെ അറിയിച്ചു. ഈ സംഘത്തിനാണു കോടതി ഒരു മാസം അനുവദിച്ചത്.
കേസില്‍ എന്തെങ്കിലും രേഖകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ വിജിലന്‍സ് കോടതിയിലെ പരാതിക്കാരനായ വി എസ് അച്യുതാനന്ദന്, അത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാമെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ചു വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന്‍ നടപടികള്‍ സ്വീകരിക്കാവൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top