ആരോപണത്തില്‍ കഴമ്പില്ല: ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം: കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ ബ്രൂവറി കമ്പനിക്ക് സ്ഥലം അനുവദിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഡോ. ഉണ്ണികൃഷ്ണന്‍. സ്ഥലം കൈമാറ്റം നടത്തിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്.
പവര്‍ ഇന്‍ഫ്രാടെക് അന്വേഷണം നടത്തുമ്പോള്‍ കിന്‍ഫ്രയില്‍ സ്ഥലം ഉണ്ടായിരുന്നു. അത് അവരെ അറിയിക്കുക മാത്രമാണു ചെയ്തത്. കമ്പനിക്ക് വിവരങ്ങള്‍ നല്‍കിയതില്‍ ഒരു തെറ്റുമില്ല. പവര്‍ ഇന്‍ഫ്രാടെകിന്റെ അപേക്ഷയില്‍ മൂന്നുദിവസത്തിനുള്ളില്‍ അനുമതി നല്‍കിയെന്നും സ്ഥലം അനുവദിച്ചത് സംശയാസ്പദമാണെന്നും ഒരു ഉന്നത സിപിഎം നേതാവിന്റെ മകന് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം.

RELATED STORIES

Share it
Top