ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ടി സി മാത്യു; ഹൈക്കോടതിയെ സമീപിക്കും

കൊച്ചി/തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹിത്വം മുതലെടുത്ത് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണം പാടെ നിഷേധിച്ച് കെസിഎ മുന്‍ പ്രസിഡ ന്റും നിലവില്‍ ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി സി മാത്യു.
കെസിഎ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ ശരിവച്ച ഓംബുഡ്‌സ്മാന്റെ നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ടി സി മാത്യു വാര്‍ത്താ സമ്മേളനത്തി ല്‍ പറഞ്ഞു. തൊടുപുഴയിലെ സ്റ്റേഡിയം നിര്‍മാണത്തിലുള്‍പ്പെടെ കോടികളുടെ അഴിമതി നടത്തിയെന്നു കാണിച്ച് മൂന്നംഗ അന്വേഷണ കമ്മീഷന്‍ ക്രിക്കറ്റ് ഓംബുഡ്‌സ്മാന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടുകോടി 16 ലക്ഷത്തോളം രൂപ രണ്ടുമാസത്തിനുള്ളില്‍ കെസിഎയിലേക്ക് തിരിച്ചടയ്ക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അഴിമതി ആരോപണങ്ങളെ പാടെ നിഷേധിച്ച് ടി സി മാത്യു രംഗത്തുവന്നത്. തൊടുപുഴയിലെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിച്ച് കടത്തിയെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടില്‍ പരാമര്‍ശിച്ചത്. എന്നാല്‍, ശ്രീജിത്ത് വി നായര്‍ അടക്കമുള്ള മൂന്ന് കെ സിഎ ഭാരവാഹികളാണ് തൊടുപുഴയിലെ സ്ഥലം സ്‌റ്റേഡിയത്തിന് അനുയോജ്യമാണെന്നു കണ്ടെത്തിയത്. സ ര്‍ക്കാര്‍ നേരിട്ടാണ് ഈ ജോലി കെസിഎയെ ഏല്‍പ്പിച്ചത്. 60 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ കെസിഎ ലഭിച്ചെന്നും മൈനിങ് ആന്റ്് ജിയോളജി വകുപ്പിന്റെ യും ജില്ലാ കലക്ടറുടെയും പഞ്ചായത്തിന്റെയും അനുമതിയോടെയാണ് പാറ പൊട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. നദീസംരക്ഷണഭിത്തി നിര്‍മിച്ചശേഷം അധികം വന്ന പാറ ആവശ്യമായ അനുമതികള്‍ നേടിയ ശേഷം തന്നെയാണു പുറത്തേക്കു കൊണ്ടുപോയത്.
ഇവിടെ നിന്ന് പാറ കടത്തി വീടുപണിക്ക് ഉപയോഗിച്ചെന്ന വാദം അടിസ്ഥാനരഹിതമാണ്. പാറ പൊട്ടിച്ചു കടത്തിയെന്നു തെളിഞ്ഞതിനാല്‍ 47 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണമെന്ന ഓംബുഡ്‌സ്മാന്റെ ഉത്തരവ് അന്യായമാണെന്നും ടി സി മാത്യു പറഞ്ഞു. സ്ഥലം വാങ്ങിയ സമയത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ വിജിലന്‍സ്, ജില്ലാ കലക്ടര്‍, റവന്യൂ ഇന്റലിജന്‍സ് സംഘം എന്നിവര്‍ പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. തനിക്കെതിരേ വ്യാജരേഖ തയ്യാറാക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെസിഎ ഭാരവാഹികള്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ കെസിഎ നിയമനടപടിക്കൊരുങ്ങുന്നു. കൊല്ലം ക്രിക്കറ്റ് എന്ന ഫേസ്ബുക്ക് പേജിനെതിരേ കെസിഎ കേരള പോലിസ് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ മനോജ് എബ്രഹാമിനു പരാതി നല്‍കി. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.  വ്യാജ പ്രചാരണങ്ങ ള്‍ ക്കെതിരേ ശക്തമായ നിയമനടപടികളുമായി തന്നെ മുന്നോട്ടുപോവുമെന്ന് കെസിഎ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top