ആരോഗ്യ മന്ത്രിയുടെ പ്രസ്താവനകൊണ്ട് പനി കുറയില്ല : ചെന്നിത്തലതിരുവനന്തപുരം: ആരോഗ്യ മന്ത്രി പ്രസ്താവന ഇറക്കിയതുകൊണ്ട് പനിയുടെ തീവ്രത കുറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പനി നിയന്ത്രണ വിധേയമാണെന്നാണ് മന്ത്രി പറയുന്നത്. പക്ഷേ, കഴിഞ്ഞ ദിവസവും 26198 പേര്‍ പനി ബാധിച്ച് ആശുപത്രികളിലെത്തി. ദിവസവും പത്തിലേറെ പേര്‍ മരിച്ചുകൊണ്ടുമിരിക്കുന്നു. ജനങ്ങള്‍ മരിച്ചുവീഴുമ്പോ ള്‍ സാരമില്ലെന്നും  പനിയുടെ വ്യാപനത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം വരേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറയുന്നത്. സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍പോലും നടപ്പാക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടു. ആശുപത്രികളില്‍ പനി ബാധിച്ച് അവശരായെത്തുന്നവര്‍ ഇപ്പോഴും ആറും ഏഴും മണിക്കൂര്‍ വരിനില്‍ക്കണം. ക്യൂ അവസാനിപ്പിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top