ആരോഗ്യ ജാഗ്രത: പ്രത്യേക ഗ്രാമസഭ വിളിക്കും

കോട്ടയം: ജില്ലയില്‍ ആരംഭിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആരോഗ്യ ജാഗ്രത പരിപാടി കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാന്‍ കാംപയിന്‍ ആരംഭിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയ പരിപാടികളാണു നടപ്പാക്കുന്നത്. ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനു പ്രത്യേക ഗ്രാമസഭ വിളിക്കും. 50 വീട്ടുകാര്‍ക്കു രണ്ടു വോളണ്ടിയര്‍മാര്‍ എന്ന തോതില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യസേന രൂപീകരിക്കും. പനി പ്രതിരോധം, നിരീക്ഷണം, ബോധവല്‍ക്കരണം എന്നിവ ഇതിലൂടെ ശക്തമാക്കും. 21ന് ജില്ലയിലുടനീളം ജനപ്രതി നിധികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തും. ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌വണ്‍ എന്‍വണ്‍ ഇന്‍ഫഌവന്‍സ, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവക്കെതിരായ പ്രതിരോധ നടപടികള്‍, ബോധവല്‍കരണം എന്നിവയാണ് ആരോഗ്യജാഗ്രത പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി കൊതുക് ഉറവിടങ്ങളാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ശുചീകരിക്കുക, ഓടകള്‍ വൃത്തിയാക്കി വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, ജലദൗര്‍ലഭ്യം ഉണ്ടാവുന്ന സാഹചര്യത്തില്‍ കൊതുകിനു വളരാനിട നല്‍കാത്തവിധം ജലം ശേഖരിച്ചു വയ്ക്കാനുള്ള നിര്‍ദേശം നല്‍കുക, പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്ന ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, കൊതുകു വളരാന്‍ സാധ്യതയുള്ള ഇടങ്ങളായി പരിഗണിക്കപ്പെടുന്നത് തോട്ടങ്ങളും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ആയതിനാല്‍ തോട്ടം ഉടമകള്‍ക്കും കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍മാര്‍ക്കും കൊതുകു നിവാരണ ബോധവല്‍ക്കരണം നല്‍കുക എന്നിവയും ആരോഗ്യ ജാഗ്രത പരിപാടിയില്‍ ഉള്‍പ്പെടും. എല്ലാ മാസവും മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ മറ്റു ഭക്ഷണശാലകള്‍ എന്നിവയുടെ ശുചിത്വ പരിപാലന പരിശോധനയും ഇതിന്റെ ഭാഗമായി നടത്തും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.സമ്മേളനം  ഇന്ന്കോട്ടയം: പ്രാവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്ത്യയുടെ സംസ്ഥാന സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാമ്മന്‍ മാപ്പിള ഹാളിലാണ് സമ്മേളനം.  സ്‌നേഹ പ്രവാസി മാസികയുടെ അവാര്‍ഡ് ദാനം മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

RELATED STORIES

Share it
Top