ആരോഗ്യരംഗത്ത് പുതിയ ഗവേഷണങ്ങള്‍ വേണം: ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ

പുതുപ്പാടി: സമ്പന്നമായ ആരോഗ്യചരിത്രമുള്ള മുസ്‌ലിംകളുടെ നേതൃത്വത്തില്‍ പുതിയ ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് യുഎഇ റെഡ് ക്രസന്റ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ. മര്‍കസ് റൂബി ജൂബിലിയില്‍ പങ്കെടുത്ത വിദേശപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളാടിസ്ഥാനത്തില്‍ നൂതനമായ പഠനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും നടക്കുമ്പോഴും ആരോഗ്യരംഗത്തെ ഗവേഷണങ്ങള്‍ തുലോം കുറവാണ്. ഇത് പരിഹരിക്കേണ്ടത് യുവാക്കളായ മെഡിക്കല്‍ പ്രവര്‍ത്തകരാണ്. കേരളത്തില്‍ നിന്നുള്ള യുനാനി ഡോക്ടര്‍മാര്‍ക്ക് ഈ മേഖലയില്‍ വലിയ സംഭാവനകളാണ് ചെയ്യാനുള്ളതെന്നും ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ പറഞ്ഞു. ഇതിനായി പുതിയ സാധ്യതകള്‍ ഉപയോഗിച്ചുള്ള മികച്ച ഗവേഷണസ്ഥാപനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. നിലവാരമുള്ള കാഴ്ചപ്പാടുകളും വിദ്യാഭ്യാസ മുന്നേറ്റവും ഉണ്ടാകുമ്പോള്‍ മാത്രമേ ആരോഗ്യമേഖലയില്‍ മികച്ച മുന്നേറ്റം സാധ്യമാകൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് സാഇദ് ചാരിറ്റി പ്രൊജക്ട് മേധാവി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ശെഹി, യുഎഇ കൗണ്‍സിലേറ്റ് ജനറല്‍ റാശിദ് ഖമീസ് അലി അല്‍ ശെമി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

RELATED STORIES

Share it
Top