ആരോഗ്യമേഖലയിലെ പകല്‍ക്കൊള്ളകള്‍ അവസാനിപ്പിക്കണം: മന്ത്രി കടകംപള്ളി

തൃശൂര്‍: ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന പകല്‍ക്കൊള്ളകളും ഡോക്ടര്‍മാരും ആരോഗ്യ ഏജന്‍സികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അവസാനിപ്പിക്കണമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലോര്‍ സഹകരണബാങ്കില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള നീതി ഹൈടെക് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തെ ആരോഗ്യബോധമുള്ള തലത്തിലേക്ക് മാറ്റിയെടുക്കേണ്ടതുണ്ട്. രോഗികള്‍ മരുന്നുപരീക്ഷണ വസ്തുവായി മാറാന്‍ പാടില്ല. രാജ്യത്തെ മികച്ച ആരോഗ്യ സംസ്ഥാനം കേരളമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ആരോഗ്യ കാര്യത്തില്‍ അത്യധികം കാര്യക്ഷമതയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top