ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം; പോപുലര്‍ ഫ്രണ്ട് കൂട്ടയോട്ടം

ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം; പോപുലര്‍ ഫ്രണ്ട് കൂട്ടയോട്ടം കുന്നത്തുനാട്: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കുന്നത്തുനാട് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പലപടിയില്‍ നിന്നും പേരിങ്ങാലയിലേക്ക് കൂട്ടയോട്ടം നടത്തി. കൂട്ടയോട്ടം കുന്നത്തുനാട് ഡിവിഷന്‍ പ്രസിഡന്റ് കെ കെ അലിയാര്‍ ഫഌഗ് ഓഫ് ചെയ്തു. പെരിങ്ങാലയില്‍ നടന്ന യോഗാ പ്രദര്‍ശനത്തില്‍ യാസിര്‍ സബാഹ് യോഗ നടത്തി. ഡിവിഷന്‍ സെക്രട്ടറി വി എസ് അഷറഫ് ആരോഗ്യ സന്ദേശം നല്‍കി. അജാസ്, ലത്തീഫ്, ഷാനവാസ് നേതൃത്വം നല്‍കി.മൂവാറ്റുപുഴ: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ഫ്രണ്ട് മൂവാറ്റുപുഴ ഡിവിഷന്‍ കമ്മിറ്റി ആരോഗ്യബോധവല്‍ക്കരണവും കൂട്ടയോട്ടവും സംഘടിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയില്‍ ജില്ലാ കമ്മിറ്റിയംഗം ടി എം മൂസ കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തു. പായിപ്ര കവലയില്‍ സമാപനസമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് നിയാസ് മക്കാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നാനൂറ് മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ജിനീഷ് പുരുഷനെ സി എ പരീത് ആദരിച്ചു. ഡിവിഷന്‍ സെക്രട്ടറി ലത്തീഫ് മുളവൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top