ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെകെ ശൈലജയ്‌ക്കെതിരേ വിജിലന്‍സ് പ്രാഥമികാന്യേഷണം തുടങ്ങി. അനര്‍ഹമായി ചികില്‍സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് അന്വേഷണംമന്ത്രിയുടേയും ഭര്‍ത്താവിന്റേയും ചികില്‍സയ്ക്കുശേഷം കൃത്യതയില്ലാത്ത ബില്ലുകളിലൂടെ സര്‍ക്കാറില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു ആരോപണം. വി എസിന്റെ മുന്‍ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി കെ എം ഷാജഹാന്‍, ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരുടെ പരാതിയിലാണ് വിജിലന്‍സ് നടപടി.

വ്യാജ മെഡിക്കല്‍ ബില്ലുകള്‍ സമര്‍പ്പിച്ച് മൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തി ഇരുനൂറ്റന്‍പത് രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയെന്നാണ് പരാതി.  വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യനിറ്റ് ഒന്ന് കേസ് അന്വേഷിക്കും. പരാതിയില്‍ സത്യമുണ്ടോ എന്ന കാര്യമാണ് പ്രാഥമിക അന്വേഷണത്തില്‍ വരിക. ജനപ്രതിനിധികള്‍ക്കുള്ള മെഡിക്കല്‍ ഫസിലിറ്റീസ് റൂള്‍സിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. ബില്ലുകള്‍ വ്യാജമല്ലെന്നും നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ് കൈപ്പറ്റിയതെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

RELATED STORIES

Share it
Top