ആരാധനാ സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണോ ബഹുഭാര്യാത്വവിഷയമെന്ന് രാജീവ് ധവാന്‍ സുപ്രീംകോടതിയില്‍ന്യൂഡല്‍ഹി : ഭരണഘടന ഉറപ്പ് നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണോ ബഹുഭാര്യാത്വമെന്ന് അയോധ്യാകേസിലെ മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയോട്. ബഹുഭാര്യാത്വ കേസ് പോലും ഭരണഘടനാ ബെഞ്ചിന് വിടാന്‍ തയ്യാറായത് ചൂണ്ടിക്കാട്ടി അയോധ്യകേസ് കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം ആവര്‍ത്തിച്ചാണ് ധവാന്‍ ഈ ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ഈ മാസം 27 ന് വീണ്ടും വാദം കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം ആവര്‍ത്തിച്ച ധവാന്‍ നിലവില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുമ്പാകെ മറ്റ് വിഷയങ്ങള്‍ ഉന്നയിക്കുന്നത് സമയം പാഴാക്കലാണെന്നും പറഞ്ഞു.

RELATED STORIES

Share it
Top