ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യംതിരുവനന്തപുരം: മൂന്നാറില്‍ മതസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്ന് മതസംഘടനകളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന കൈയേറ്റങ്ങളെ അനുകൂലിക്കുന്നില്ലെന്നും കൈയേറ്റമൊഴിപ്പിക്കല്‍ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലായിരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു.  പട്ടയമില്ലാത്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ടതായി ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൈയേറ്റഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍, ആരാധനാലയങ്ങളുടെ പേരില്‍ നടന്ന കൈയേറ്റവും കൈയേറ്റം തന്നെയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

RELATED STORIES

Share it
Top