ആരാധനകളിലെ ദുര്‍വ്യയത്തിനെതിരേ ബോധവല്‍ക്കരണം വേണം

കോഴിക്കോട്: സ്ത്രീധന-ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരേ വര്‍ഷങ്ങളായി കാംപയിന്‍ നടത്തിവരുന്ന എംഎസ്എസ്, ഒന്നിലധികം ഹജ്ജും ഉംറയും നടത്തി ആരാധനകളില്‍ ദുര്‍വ്യയം നടത്തുന്ന പ്രവണതയ്‌ക്കെതിരേയും സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി രംഗത്ത് വരണമെന്ന് അഡ്വ. പി ടി എ റഹീം എംഎല്‍എ.
കിഡ്‌നി, കാന്‍സര്‍, അസുഖ ബാധിതര്‍ ഉള്‍പ്പെടെ നിരവധി മാരക രോഗികള്‍ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന സാമൂഹ്യ പരിസരത്താണ് ഈ ദുര്‍വ്യയം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീധന ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ എംഎസ്എസ് നടത്തിവരുന്ന കാംപയിന്റെ ജില്ലയിലെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പത്ത് ആളുകളെ ക്ഷണിച്ചു വിവാഹം നടത്തണമെന്ന് നിഷ്‌കര്‍ഷിച്ച ശ്രീനാരായണഗുരുദേവന്റെ ഛായാചിത്രം വെച്ച് പതിനായിരങ്ങളെ ക്ഷണിച്ച് വിവാഹം മാമാങ്കം നടത്തുന്ന അനുയായികളുള്ള നാട്ടില്‍ എംഎസ്എസ് കാംപയിന്‍ നടത്തുന്നത് ശ്ലാഘനീയമാണെന്ന് പ്രഭാഷണം നടത്തിയ സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍ പറഞ്ഞു.

RELATED STORIES

Share it
Top