ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; പരിക്ക് ഭേദമായി നെയ്മര്‍ ഈ ആഴ്ച പാരിസില്‍ മടങ്ങിയെത്തുംപാരിസ്: പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഈയാഴ്ച തന്നെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ മടങ്ങിയെത്തും. താരം തിരിച്ചെത്തുന്ന കാര്യം ക്ലബ്ബ് അധികൃതര്‍ തന്നെയാണ് അറിയിച്ചത്. ശനിയാഴ്ച ബ്രസീലിന്റെയും പിഎസ്ജിയുടെയും വൈദ്യ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാവും താരം എന്ന് കളിക്കുമെന്ന കാര്യം വ്യക്തമാവുക. ഫെബ്രുവരിയില്‍ മാഴ്‌സെക്കെതിരായ മല്‍സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പിന്നീട് ചാംപ്യന്‍സ് ലീഗടക്കം പ്രധാനപ്പെട്ട പല മല്‍സരങ്ങളും നെയ്മര്‍ക്ക് നഷ്ടമായിരുന്നു.

RELATED STORIES

Share it
Top