ആരാധകര്‍ക്ക് രജനിയുടെ താക്കീത്ചെന്നൈ: രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അഭ്യൂഹം പരത്തുന്നവരെ ആരാധക സംഘടനയില്‍ നിന്നും പുറത്താക്കുമെന്ന് രജനീകാന്ത്. തമിഴ്‌നാട്ടിലെ ഇതര പാര്‍ട്ടിയില്‍ നിന്നും പ്രകോപനമുണ്ടായതിനെ തുടര്‍ന്നാണ് രജനീകാന്തിന്റെ ആരാധകര്‍ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരത്താന്‍ തുടങ്ങിയത്. സംഘടനയ്ക്ക് ദോഷം ചെയ്യുന്ന ഭാരവാഹികളെയും അംഗങ്ങളെയും പുറത്താക്കാന്‍ മുതിര്‍ന്ന ഭാരവാഹി വി എം സുധാകറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് രജനീകാന്ത് ആരാധകര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top