ആരാധകനെ തല്ലി, ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാന് വിലക്കും പിഴയുംധക്ക: ആരാധകന് നേരെ കയ്യേറ്റ ശ്രമം നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം സാബിര്‍ റഹ്മാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. താരത്തിന് ആറുമാസത്തേക്ക് അഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിലക്കേര്‍പ്പെടുത്താനും 20 ലക്ഷം രൂപ പിഴയീടാക്കാനും തീരുമാനിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നാസിമുല്‍ ഹസന്‍ സ്ഥിരീകരിച്ചു. സംഭവം സംബന്ധിച്ച് കഴിഞ്ഞ ദിവസം താരത്തില്‍ നിന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
രജ്ഷാഹി ഡിവിഷന്‍ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ദിനം ധാക്ക മെട്രോപോലിസുമായുള്ള മല്‍സരത്തിനിടെയായിരുന്നു അച്ചടക്കനടപടിക്കിടയാക്കിയ സംഭവം ഉണ്ടായത്.

RELATED STORIES

Share it
Top