ആയുഷ്മാന്‍ ഭാരത് പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ഭുതമെന്ന് രാജ്്‌നാഥ്‌സിങ്

കൊച്ചി/കൊല്ലം: ആയുഷ്മാന്‍ ഭാരത് പദ്ധതി സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ അദ്ഭുതമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ബിജെപി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
രാജ്യത്തെ കോടിക്കണക്കിന് നിര്‍ധനരായവര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കുന്നതിനാണു കേന്ദ്രസര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ വിസമ്മതിക്കുകയാണ്. പദ്ധതിയെ ക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാത്തവരാണ് എതിര്‍പ്പുമായി വന്നിരിക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ പാവങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

RELATED STORIES

Share it
Top