ആയുര്‍വേദ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാവണം: കെ കെ ശൈലജ

പാനൂര്‍: നാടിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആയുര്‍വേദ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാവണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൊകേരി പഞ്ചായത്ത് ഹാളില്‍ ഗ്രാമീണം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൊകേരി പഞ്ചായത്തിനെ ഗ്രാമീണം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഔഷധഗ്രാമമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഇ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു.
പി വല്‍സന്‍, കെ വി ഉത്തമന്‍, കെ വി ഗോവിന്ദന്‍, ഇ കുഞ്ഞിരാമന്‍, വി രാജന്‍, എ പ്രദീപന്‍, കെ കുമാരന്‍, ഹരിദാസ് മൊകേരി, പി കെ കുഞ്ഞിക്കണ്ണന്‍, എന്‍ ഖാലിദ്, പി പി സജിത, എന്‍ കെ ജയപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ടി വിമല സംസാരിച്ചു. ഗ്രാമീണ ജനതയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രാമീണം. സംസ്ഥാനത്ത് മൊകേരി ഉള്‍പ്പെടെ മൂന്നു പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

RELATED STORIES

Share it
Top