ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷര്‍മദ് ഖാന്‍ തിരുവനന്തപുരം (സംസ്ഥാന പ്രസിഡന്റ് ), ഡോ. വി ജെ സെബി തിരുവനന്തപുരം (ജനറല്‍ സെക്രട്ടറി), ഡോ. ആര്‍ കൃഷ്ണകുമാര്‍ ആലപ്പുഴ (ഖജാഞ്ചി), ഡോ. പി കെ സോമന്‍ കോഴിക്കോട് (രക്ഷാധികാരി), ഡോ. പി ജയറാം പാലക്കാട്, ഡോ. എസ് പത്മകുമാര്‍ കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), ഡോ. ആര്‍ പ്രവീണ്‍ പത്തനംതിട്ട, ഡോ. എ വി സാജന്‍ കണ്ണൂര്‍ (ജോയിന്റ്—സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഡോ. എന്‍ രാജേഷ് കോഴിക്കോട് (ഫിസിഷ്യന്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍), ഡോ. വി ജി ജയരാജ് (കോട്ടയം), ഓഡിറ്റര്‍ ഡോ. പ്രവീണ്‍ ജി എസ് (തിരുവനന്തപുരം), ഇഎസ്‌ഐ വിഭാഗം സെക്രട്ടറി ഡോ. എ വി വിജയഗോപാലന്‍ (കോഴിക്കോട്), വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. വഹീദ റഹ്മാന്‍ (പത്തനംതിട്ട), കണ്‍വീനര്‍ ഡോ. നിഷ കെ (എറണാകുളം), ഖജാഞ്ചി ഡോ. പ്രീത പി വി (കണ്ണൂര്‍), ദക്ഷിണമേഖലാ ചെയര്‍മാന്‍ ഡോ. എസ് ഷൈന്‍ (തിരുവനന്തപുരം), കണ്‍വീനര്‍ ഡോ. ഇ മനേഷ്‌കുമാര്‍ (കൊല്ലം), മധ്യമേഖലാ ചെയര്‍മാന്‍ ഡോ. എ പി ഹസ ന്‍ (ഇടുക്കി), കണ്‍വീനര്‍ ഡോ. വി അരുണ്‍കുമാര്‍ (കോട്ടയം), ഉത്തരമേഖലാ ചെയര്‍മാന്‍ ഡോ. അസ്സൈനാര്‍ (മലപ്പുറം), കണ്‍വീനര്‍ ഡോ. ബിജു കെ വി (കോഴിക്കോട്) എന്നിവരെയും സ്റ്റേറ്റ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്‍ 36ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top