ആയുര്‍വേദ മരുന്നിലെ മായം കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥരില്ല

കണ്ണൂര്‍: ആയുര്‍വേദ മരുന്നിലെ മായം കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥരും ഉപകരണവുമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലം വ്യക്തമാക്കിയതായി കൃത്രിമ കറുവപ്പട്ടക്കെതിരേ ഒറ്റയാള്‍ സമരം നടത്തുന്ന ലിയോനാഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് നല്‍കിയ പരാതിക്ക് മറുപടിയായാണ് കണ്‍ട്രോളുടെ കുറ്റസമ്മതം.  ആയുര്‍വേദ മരുന്നിലെ കറുവപ്പട്ടയുടെ സാംപിളുകള്‍ കര്‍ശനമായി പരിശോധിക്കേണ്ടതുണ്ടെങ്കിലും കൂടുതല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാത്തതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം സുഗമമല്ല. ആയിരത്തോളം ആയുര്‍വേദ സ്ഥാപനങ്ങള്‍ പരിശോധിച്ച് മരുന്നുകളുടെ സാംപിളുകള്‍ എടുക്കാന്‍ ആകെയുള്ളത് ഏഴ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രം. 30 പേരെങ്കിലും ഉണ്ടെങ്കിലേ വകുപ്പിന്റെ പ്രവര്‍ത്തനം നടക്കൂ. പിഎസ്്‌സി റാങ്ക് ലിസ്റ്റ്് നിലവിലുണ്ടെങ്കിലും നിയമനം നടക്കുന്നില്ലെന്നും ഡ്രഗ് കണ്‍ഡോള്‍ ബോര്‍ഡ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആയുഷ് ഡിപാര്‍ട്ട്‌മെന്റ് 2016-17 വര്‍ഷം 41,712 ലക്ഷം രൂപ ആയുര്‍വേദ വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
ഇതില്‍ നല്ലൊരു വിഹിതം കേരളത്തിനുമുണ്ട്. ഇതുപയോഗിച്ച് സംസ്ഥാനത്ത്് ആയുര്‍വേദ ഗവേഷണ കേന്ദ്രങ്ങള്‍ അടക്കം തുടങ്ങുന്നുണ്ടെങ്കിലും ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാത്തത് വിരോധഭാസമാണെന്നും ലിയോനാഡ് പറഞ്ഞു.

RELATED STORIES

Share it
Top