ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസ് അതിസമ്പന്നന്‍

വാഷിങ്ടണ്‍: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സ് ആണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 60 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം ജെഫ് ബിസോസിനുണ്ടായതായി പറയുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയാണ് ജെഫ് ഒന്നാംസ്ഥാനത്തെത്തിയത്. ജെഫ് ബിസോസ് ഇതു രണ്ടാംതവണയാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2017ലും അദ്ദേഹം ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ 16ലെ പ്രൈം ഡേ സെയില്‍ വഴിയാണ് ആമസോണിന്റെ വരുമാനം വര്‍ധിച്ചത്. അതേസമയം, അധിക ജോലിഭാരം കാരണം ജര്‍മനി, സ്‌പെയിന്‍, പോളണ്ട് എന്നിവിടങ്ങളില്‍ ആമസോണ്‍ ജീവനക്കാര്‍ സമരത്തിലാണ്.

RELATED STORIES

Share it
Top