ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയം

കോട്ടയം/തിരുവനന്തപരും: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയമാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പോലിസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഏറാന്‍മൂളികളെ പോലിസിലെടുക്കുന്നതാണു നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. ലോക്കല്‍ പോലിസില്‍ നിയമിക്കുന്നവര്‍ സമര്‍ഥരാവണം.
പാര്‍ട്ടിക്കാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് പോലിസ് നിയമനങ്ങള്‍. ഇവരൊന്നിനും കൊള്ളാത്തവരാണ്. കഴിവുള്ള എസ്പിമാരെ നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം

RELATED STORIES

Share it
Top