ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ല; തലശ്ശേരി ബൈപാസ് നഷ്ടമായേക്കും

മട്ടന്നൂര്‍: ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ബൈപാസ് റോഡ് നഷ്ടമാവുന്നു. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നിന്ന് ടൗണിലെ ഗതാഗതക്കുരക്ക് ഒഴിവാക്കി തലശ്ശേരി റോഡിലെത്തിച്ചേരുന്ന ബൈപാസ് റോഡിനാണ് പോലിസ് അനുമതി നിഷേധിക്കുന്നത്.
പോലിസ് ക്വാര്‍ട്ടേഴസിന് പിന്‍വശത്ത് കുടി കടന്നുപോവുന്ന 100 മീറ്റര്‍ റോഡ് നഗരസഭയ്ക്കു വിട്ടുനല്‍കാത്തതാണ് ബൈപാസ് നിര്‍മാണത്തിന് തടസ്സം. കുറച്ചു വര്‍ഷം മുമ്പ് തന്നെ ബൈപാസ് റോഡ് നിര്‍മിക്കാനായി നഗരസഭ മുന്‍കൈയെടുത്തെങ്കിലും പോലിസ് വകുപ്പ് സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച് ഫയല്‍ മടക്കിയിരുന്നു. നിലവില്‍ റോഡിലൂടെ കാല്‍ നടയാത്ര പോലും നടത്താനാവാത്ത അവസ്ഥയാണുള്ളത്.
ഒരു ഭാഗം കാടുകയറിയും മറുഭാഗം മാലിന്യം നിറഞ്ഞും വൃത്തിഹീനമാണ്. ബൈപാസ് റോഡ് യഥാര്‍ഥ്യമായാല്‍ നഗരത്തിലെ ഗതാഗതക്കുരിക്കില്‍ നിന്നൊഴിവായി തലശ്ശേരി റോഡിലേക്ക് ഏളുപ്പത്തിലെത്തിചേരാന്‍ കഴിയും.

RELATED STORIES

Share it
Top