ആഭ്യന്തര പരാതി സെല്ലുകള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

ന്യൂഡല്‍ഹി: ആശ്രമങ്ങള്‍, ക്രൈസ്തവ മതസ്ഥാപനങ്ങള്‍, മദ്‌റസകള്‍ തുടങ്ങിയ മതസ്ഥാപനങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണ പരാതികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര പരാതി സെല്ലുകള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. 1997ലെ വിശാഖ കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗരേഖ മതസ്ഥാപനങ്ങളിലും നടപ്പാക്കാന്‍ നിര്‍ദേശിക്കണം എന്ന് അഭിഭാഷകനായ മനീഷ് പഥക് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
തൊഴിലുടമകളുടെ ഭാഗത്തുനിന്ന് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതിനാണ് സുപ്രിംകോടതി 12 ഇന മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്. ഇത് മതസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പുതുതായി ഉയര്‍ന്നുവരുന്ന ബാബമാരെയും മദ്‌റസകളിലും ചര്‍ച്ചുകളിലും നിയമിതരാവുന്ന മതപണ്ഡിതന്‍മാരുടെയും പശ്ചാത്തലം പരിശോധിക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തുന്നതിനു മതസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

RELATED STORIES

Share it
Top