ആബിദ് തറവട്ടത്തിന് എന്‍എസ്എസ് അവാര്‍ഡ്

അരീക്കോട്: നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ മികച്ച പ്രോഗ്രാം ഓഫിസര്‍ക്കുള്ള അവാര്‍ഡ് അരീക്കോട് സ്വദേശി ആബിദ് തറവട്ടത്തിന്. മൂന്നാംതവണയാണ് ആബിദ് തറവട്ടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിക്കുന്നത്. മികച്ച പ്രോഗ്രാം യൂനിറ്റ് ആബിദ് പ്രോഗ്രാം ഓഫിസറായി പ്രവര്‍ത്തിച്ചിരുന്ന മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളജാണ്.
ഹരിത കേരള മിഷന്റെ കലാലയ ജൈവ പച്ചക്കറിത്തോട്ട നിര്‍മാണം, വയനാട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ സാന്ത്വന പരിചരണവും തൊഴില്‍ പരിശീലനം, സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളിലെ ഹ്രസ്വചിത്ര നിര്‍മാണവും തെരുവ് നാടകങ്ങളും, ആദിവാസി ഉന്നമനത്തിനും ക്ഷേമത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍, വിവിധ പഞ്ചായത്തുകളിലെ തടയണ നിര്‍മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ഇന്ദിരാഗാന്ധി എന്‍എസ്എസ് ദേശീയ പുരസ്‌കാരം, ടെക്‌നിക്കല്‍ സെല്‍ പുരസ്‌കാരം (രണ്ടു തവണ), ഭൂമിത്രസേന പുരസ്‌കാരം, ബ്ലഡ് ഡൊണേഷന്‍ മോട്ടിവേഷന്‍ അവാര്‍ഡ്, മാനവീയം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്‍എസ്എസ് ഡയറക്ടറേറ്റ്തല ഉപദേശക സമിതി അംഗമായും ട്രെയ്‌നിങ് ആന്റ് ഓറിയന്റേഷന്‍ സെന്റര്‍ റിസോഴ്‌സ് പേഴ്‌സനായും എന്‍എസ്എസ് വയനാട് ജില്ലാ കോ-ഓഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

RELATED STORIES

Share it
Top