ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സലാഹിന്ലണ്ടന്‍: ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മസ് സലാഹിന്. ലിവര്‍പൂളിലെ സഹതാരം സാദിയോ മേയ്‌നെ മറികടന്നാണ് സലാഹ് പുരസ്‌കാരം സ്വന്തമാക്കിയത്. റോമ, ലിവര്‍പൂള്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് സലാഹിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഈജിപ്ത് ദേശിയ ടീമിന് വേണ്ടിയും സലാഹ് മികച്ച പ്രകടനം നടത്തിയിരുന്നു. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഈജിപ്ത് രണ്ടാം സ്ഥാനം സ്വന്തമാക്കിയതും 1990ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയതും സലാഹിന്റെ മികവിലായിരുന്നു. ഫുട്ബാള്‍ ടീം പരിശീലകരും പത്ര പ്രവര്‍ത്തകരും ചേര്‍ന്ന സംഘമാണ് അവാര്‍ഡ് വിജയിയെ തിരഞ്ഞെടുത്തത്. 2017ല്‍ 56 മല്‍സരങ്ങളില്‍ നിന്ന് 36 ഗോള്‍ നേടിയ സലാഹിന് 625 വോട്ട് കിട്ടിയപ്പോള്‍ 36 മല്‍സരങ്ങളില്‍ നിന്ന് 16 ഗോള്‍ നേടിയ മേയ്‌ന് 507 വോട്ടുകളും ലഭിച്ചു. ഡോര്‍ട്മുണ്ട് ഫോര്‍വേഡ് ഒബാമയാങിന് 311 വോട്ടുകളാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ബിബിസി ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സലാഹ് സ്വന്തമാക്കിയിരുന്നു.

RELATED STORIES

Share it
Top