ആപ്പിള്‍ വാച്ച് നവംബറില്‍ ഇന്ത്യയിലെത്തും

മുബൈ: ആപ്പിള്‍ കമ്പനി പുതുതായി വിപണിയിലിറക്കിയ ആപ്പിള്‍ വാച്ച് നബംവര്‍ ആറിന് ഇന്ത്യന്‍ വിപണികളിലെത്തും.എല്ലാ തരത്തിലുമുള്ള ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകളും സാധ്യമാകുന്ന വാച്ചില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും.സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരോട് ഓരോ മണിക്കൂറിലും എഴുനേല്‍ക്കാന്‍ നിര്‍ദേശം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇതിലുണ്ട്.349 ഡോളര്‍ മുതല്‍ 17000 ഡോളര്‍ വരെയാണ ആപ്പിള്‍ കമ്പനി വാച്ചിന് വിലയിട്ടിട്ടുള്ളത്.ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 30000 രൂപക്ക് ആപ്പിള്‍ വാച്ചുകള്‍ ലഭിക്കുമെന്നാണ് വിപണിയിലെ സംസാരം.

RELATED STORIES

Share it
Top