ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് തട്ടിപ്പിന് ഇരയായവര്‍ പ്രത്യക്ഷ സമരത്തിന്

കൊച്ചി: ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിനിരയായവര്‍ വീണ്ടും സമരരംഗത്തേക്ക്.
കെല്‍സ ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കിയെന്ന് ബോധപൂര്‍വം പൊതുസമൂഹത്തെ വിശ്വസിപ്പിക്കുകയായിരുന്നു ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളായ സാജു കടവിലാന്‍, രാജീവ് ചെറുവാര എന്നിവര്‍ ചെയ്തതെന്നു തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് രൂപീകരിച്ച ആപ്പിള്‍ പ്രൊജക്ട്‌സ് ഇന്‍വെസ്റ്റേഴ്‌സ് അസോസിയേഷന്‍സ് ആന്റ്് കണ്‍സോ ര്‍ഷ്യം പ്രതിനിധികളായ പി കെ പിള്ള, ജോയ് കെ പൗലോസ്, മാത്യു ജോസഫ്, സോമനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് കോടതി നടപടികള്‍ അനന്തമായി നീളുന്നതില്‍ ഇവര്‍ ആശങ്കയറിയിച്ചു. തട്ടിപ്പിനിരയായവര്‍ക്ക് നീതി നല്‍കാനെത്തിയ കെല്‍സയുടെ മധ്യസ്ഥശ്രമങ്ങള്‍  നിയമനടപടികള്‍ വൈകിക്കാന്‍ മാത്രമാണ് ഉപകരിച്ചത്. കെല്‍സ മുമ്പാകെ ആപ്പിള്‍ ഉടമകള്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ല. ആപ്പിള്‍ ഉടമകളുമായി ഒപ്പിട്ട ധാരണാപത്രം പോലും പാലിക്കാന്‍ തയ്യാറാവാതെ വന്നതോടെ വീണ്ടും കോടതിയെ സമീപിക്കാന്‍ നിക്ഷേപകര്‍ നിര്‍ബന്ധിതരായി. ആപ്പിള്‍ ഉടമകളുടെ സ്വത്തുവകകള്‍ കണ്ടെത്തി പിടിച്ചെടുക്കാനുള്ള ശ്രമം പോലും കെല്‍സ  അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയിട്ടില്ലെന്നും തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ വസ്തുവകകള്‍ വാങ്ങാന്‍ എന്ന വ്യാജേന ഫോര്‍ട്ടിന്‍ ഹോള്‍ഡേഴ്‌സ് എന്ന കടലാസ് കമ്പനിയെ കൊണ്ട് വരുകയും അതിന്റെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടുവര്‍ഷത്തോളം നിയമനടപടികള്‍ വൈകിപ്പിച്ചു. ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള ഒരു കമ്പനിയെ മൂന്നൂറ് കോടി രൂപയുടെ വസ്തു ഇടപാട് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ദുരൂഹമാണ്.
ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് പ്രഖ്യാപിച്ച ആപ്പിള്‍ ഐസ്, ബിഗ് ആപ്പിള്‍, ആപ്പിള്‍ സ്യൂട്ട്, ആപ്പിള്‍ ന്യൂ കൊച്ചിന്‍ തുടങ്ങിയ പാര്‍പ്പിട പദ്ധതികള്‍ക്ക് വേണ്ടി ഒരു ലക്ഷം രൂപ മുതല്‍ നാല്‍പത് ലക്ഷം രൂപ വരെയാണ് ഇവര്‍ ഇടപാടുകാരില്‍ നിന്ന് ൈകപറ്റിയത്.


.

RELATED STORIES

Share it
Top