ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐഫോണിലേക്കുള്ള ഉപയോക്തക്കളില്‍ വന്‍ വര്‍ദ്ധന

i-phone
ന്യൂയോര്‍ക്ക്: ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐ ഫോണിലേക്ക് മാറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2015ലെ വില്‍പ്പനയുടെ നാലാം പാദത്തില്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ആപ്പിളിന്റെ ഐ ഫോണുകള്‍ നേടിയതെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. 2016 ആവുമ്പോഴേക്കും ഐ ഫോണ്‍ ഉപയോക്തക്കളുടെ എണ്ണം 75 ശതമാനത്തിലെത്തും.
അടുത്ത വര്‍ഷം പുതിയ മോഡല്‍ പുറത്തിറക്കും. ഐ ഫോണ്‍ സിക്‌സ് എസും ഐ ഫോണ്‍ സിക്‌സ് എസ് പ്ലസ്സും വിപണിയിലറിക്കിട്ട് രണ്ടു ദിവസം പിന്നിടുമ്പോള്‍ തന്നെ വന്‍ വില്‍പ്പനയാണ് നേടിയത്. കഴിഞ്ഞവര്‍ഷത്തെ(39.27മില്ല്യണ്‍) അപേക്ഷിച്ച് ഈ വര്‍ഷം 48.04 മില്ല്യണ്‍ ഐ ഫോണുകള്‍ വിറ്റു. സെപ്തംബര്‍ 26 അവസാനിച്ച വില്‍പ്പനയുടെ കണക്കാണിത്-ടിം പറഞ്ഞു.
വ്യത്യസ്തതയും വേഗതയാര്‍ന്ന അപ്പ്‌ഡേഷനുകളുമാണ് ഐ ഫോണിന്റെ പ്രത്യേക. സ്വകാര്യതയാണ് ഐ ഫോണിന്റെ മറ്റൊരു പ്രത്യേക. എല്ലാ അപ്ലിക്കേഷനുകള്‍ക്കും വിപുലമായ രഹസ്യ സ്വഭാവം നിലനിര്‍ത്തിയിട്ടുണ്ടെന്നും ടി ം പറഞ്ഞു. കമ്പനിയുടെ 2015ലെ വില്‍പ്പന സംബന്ധിച്ച കോണ്‍ഫറന്‍സിലാണ് ടിം കാര്യങ്ങള്‍ വിശദീകരിച്ചത്.

RELATED STORIES

Share it
Top