ആന്റി പൈറസി റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡികള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 15 പേര്‍ അറസ്റ്റില്‍.
തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം എസ്എംജെ ഷോപ്പുടമ നിസാമുദ്ദീന്‍, ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ ബിസ്മി ഷോപ്പുടമ നസീര്‍, കായംകുളം ഫുട്പ്പാത്തില്‍ സിഡി കച്ചവടം നടത്തുന്ന അബ്ദുള്‍ സമദ്, കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിക്ക് എതിര്‍വശം റെന്‍ വീഡിയോസ് ഷോപ്പുടമ രഞ്ജിത് കുമാര്‍, കോട്ടയം മുനിസിപ്പാലിറ്റിയില്‍ ഫുട്പാത്തില്‍ സിഡി കച്ചവടം നടത്തുന്ന ഷൈജു, തൃശൂര്‍ ജില്ലയില്‍ വേളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷനില്‍ സിറ്റി കമ്മ്യൂണിക്കേഷന്‍സ് ഷോപ്പുടമ അബ്ദുലു, ശാന്തിപുരം സിഡി വേള്‍ഡ് ഷോപ്പുടമ ഷാഹീന്‍, ചന്തപ്പുര സിഡി ബാങ്ക് ഷോപ്പുടമ ഷൈന്‍, തളിക്കുളം സെല്‍ഫി മൊബൈല്‍സ് ഷോപ്പുടമ അന്‍സാര്‍, ചേര്‍പ്പ് ഡ്രീംസ് സോണ്‍ ഷോപ്പുടമ ഷിനോജ്, കൊല്ലം ജില്ലയില്‍ പാരിപ്പള്ളി മാര്‍ക്കറ്റില്‍ സിഡി കച്ചവടം നടത്തുന്ന ഷാനു, ശാസ്താംകോട്ടയില്‍ പഠിപ്പുരയില്‍ വീഡിയോ ഷോപ്പുടമ ജമാലുദ്ദീന്‍, ഫുട്പ്പാത്തില്‍ സിഡി കച്ചവടം നടത്തുന്ന സജീന്ദ്രന്‍, എറണാകുളം മൂവാറ്റുപുഴ പോസ്റ്റോഫിസ് ജങ്ഷനില്‍ മൊബൈല്‍ പാര്‍ക്ക് ഷോപ്പുടമ മുഹാസിന്‍, കാലടി എസ്എന്‍ ഷോപ്പുടമ തിലകന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവയില്‍ മിക്ക മൊബൈല്‍ കടകളും പ്രധാന സ്‌കൂളുകളുടെ പരിസരത്ത് സ്ഥിതിചെയ്യുന്നവയാണ്. ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ ഡിവൈഎസ്പി വി രാഗേഷ് കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സന്ദീപ്, ബെന്നി, അജയന്‍, അദിന്‍ അശോക്, സുബീഷ്, ആദര്‍ശ് എന്നിവരെക്കൂടാതെ വിവിധ ലോക്കല്‍ സ്റ്റേഷനിലെ എസ്എച്ച്ഒമാരും പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top