ആന്ധ്രാപ്രദേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസിനു തീപിടിച്ചുന്യൂഡല്‍ഹി:  ആന്ധ്രാപ്രദേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസിനു തീപിടിച്ചു. ഡല്‍ഹിയില്‍ നിന്ന് വിശാഖപട്ടണത്തേക്കു പോകുകയായിരുന്ന എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസിലെ രണ്ടു കോച്ചുകള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല.11. 50 ന് ബി 6 കോച്ചിലാണ് അഗ്‌നിബാധയുണ്ടായത്. അത് ബി 7 കോച്ചിലേക്കു പടരുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബിര്‍ളാനഗര്‍ സ്‌റ്റേഷനു സമീപമാണ് അപകടം. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. അപകട കാരണം വ്യക്തമല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തീപിടിച്ച കോച്ചുകള്‍ ട്രെയിനില്‍നിന്നു വേര്‍പെടുത്തുകയും യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റുകയും ചെയ്തു.

RELATED STORIES

Share it
Top