ആന്ധ്രാപ്രദേശിന് പ്രത്യേക പദവി: അഞ്ച് എംപിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍ രാജിവച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്പീക്കര്‍ സുമിത്രാ മഹാജന് ഇവര്‍ രാജിക്കത്ത് നല്‍കിയത്.കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശിനെ തഴഞ്ഞെന്ന ആരോപണം ഉന്നയിച്ച് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈഎസ്ആര്‍കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തി വരികയായിരുന്നു.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ടിഡിപി പിന്‍വലിച്ചതിന് പിന്നാലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നീക്കം.

RELATED STORIES

Share it
Top