ആന്ധ്രപ്രദേശില്‍ ഉരുള്‍പ്പൊട്ടല്‍ : 6 തൊഴിലാളികള്‍ മരിച്ചുഅമരാവതി: ആന്ധ്രപ്രദേശില്‍ ക്വാറിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആറു തൊഴിലാളികള്‍ മരിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ ഫിറങ്കിപുരം ക്വാറിയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വലിയ ഉരുള്‍പ്പാറകള്‍ പതിക്കുകയായിരുന്നു. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗുണ്ടൂര്‍ കലക്ടര്‍ കോന ശശിധര്‍ പറഞ്ഞു.

RELATED STORIES

Share it
Top