ആന്തമാനിലേക്കുള്ള കപ്പലുകളുടെ നിര്‍മാണം കൊച്ചിയില്‍ തുടങ്ങി

കൊച്ചി:  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയില്‍ ആന്തമാന്‍ നിക്കോബാര്‍ കേന്ദ്രഭരണ പ്രദേശത്തിന് വേണ്ടിയുള്ള രണ്ട് യാത്രാ കപ്പലുകളുടെ നിര്‍മാണം ആരംഭിച്ചു.
500 യാത്രക്കാരേയും 150 ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ ആദ്യമായാണ് ആന്തമാന്‍ നിക്കോബാര്‍ കേന്ദ്രഭരണ പ്രദേശത്തിന്  വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള കപ്പലുകളാണ് ആന്തമാന്‍  നിക്കോബാര്‍ ദ്വീപുകള്‍ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്. 1200 യാത്രക്കാരേയും 1000 ടണ്‍ ചരക്കും വഹിക്കാവുന്ന കപ്പലുകളുടെ നിര്‍മാണ കരാറില്‍ 2017ല്‍  കൊച്ചി കപ്പല്‍ശാല ഒപ്പുവച്ചിരുന്നു.
ഇത് കൂടാതെ  ഇന്ത്യന്‍ നേവിക്ക് വേണ്ടി എയര്‍ക്രാഫ്റ്റ് കാരിയറും, കേന്ദ്ര സര്‍ക്കാരിന് വേണ്ടി ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെസലും കപ്പല്‍ശാലയുടെ പണിപ്പുരയിലുണ്ട്. കപ്പലുകളുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍  കേന്ദ്രഷിപ്പിങ്ങ് മന്ത്രി നിതിന്‍ ഗഡ്കരി  മുഖ്യാഥിതിയായിിരുന്നു.

RELATED STORIES

Share it
Top