ആനന്ദമന്ത്രാലയംഭരണകൂടങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തെ വിലയിരുത്താന്‍ സാമ്പത്തിക സൂചികകളാണ് ആധാരമാക്കുന്നത്. മൊത്തം ദേശീയ വരുമാനത്തെ ജനസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഫലം പ്രതിശീര്‍ഷ വരുമാനമായി കണക്കാക്കുന്നതില്‍ വല്ല അര്‍ഥവുമുണ്ടോ? വരുമാനത്തില്‍ സിംഹഭാഗവും കുറേ ബഹുകോടിപതികളുടെ പെട്ടിയിലേക്കാണു പോവുന്നതെന്നു മാത്രം!എന്നാല്‍, ജനങ്ങളുടെ സന്തോഷം അഥവാ ആനന്ദം എത്രയുണ്ടെന്ന് തിട്ടപ്പെടുത്താന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടും അത് നിയന്ത്രിക്കാന്‍ ആനന്ദമന്ത്രാലയവും രൂപം നല്‍കുന്നവര്‍ അപൂര്‍വം. ഗ്രേറ്റ് ബ്രിട്ടനിലും ഭൂട്ടാനിലും ജനക്ഷേമം ഇങ്ങനെ തിട്ടപ്പെടുത്തുന്നതിന് ഡോ. എസ് ഡെനിയറുടെ അളവുകോലാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴിതാ മധ്യപ്രദേശ് ഗവണ്‍മെന്റും ഒരു ആനന്ദമന്ത്രാലയമുണ്ടാക്കിയിരിക്കുന്നു. നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരു ആനന്ദ കലണ്ടറും ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതേസമയം ഐക്യരാഷ്ട്രസഭ വര്‍ഷംതോറും ആഗോള ആനന്ദസൂചിക തയ്യാറാക്കാറുണ്ട്. 2016ല്‍ നടത്തിയ സര്‍വേ അനുസരിച്ച് ഇന്ത്യ 118ാം സ്ഥാനത്തായിരുന്നെങ്കില്‍ ഇക്കൊല്ലം 122ാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്.

RELATED STORIES

Share it
Top