ആനച്ചമയ പ്രദര്‍ശനോദ്ഘാടനം ഇന്ന്

ചെര്‍പ്പുളശ്ശേരി: തൂതപ്പൂരത്തിനോടനുബന്ധിച്ച് ബി വിഭാഗം പൂരാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 ആനകളുടെ ആനച്ചമയങ്ങളുടെയും 200ലധികം വര്‍ണക്കുടകളുടേയും ചമയ പ്രദര്‍ശനം ഒരുക്കുന്നു.
തൂത സര്‍ഗ കല്ല്യാണമണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തിന് രാവിലെ 10 മുതല്‍ രാത്രി 10 മണിവരെ പ്രദര്‍ശനം തുടരും. ഇന്നു വൈകീട്ട് 4ന് തൂത സര്‍ഗ കല്ല്യാണമണ്ഡപത്തില്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പി കെ ശശി എംഎല്‍എ നിര്‍വഹിക്കും. പരിപാടിയില്‍ വെച്ച് മദ്ദളകുലപതി ചെര്‍പ്പുളശ്ശേരി ശിവന്‍, ക്ഷേത്രം തന്ത്രി രാമന്‍ഭട്ടതിരിപ്പാട്, ആദ്യകാല പൂരാഘോഷക്കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കയിരുന്നവര്‍ തുടങ്ങിയവരെ ആദരിക്കും.
തൂതയില്‍ ആദ്യമായാണ് തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ 15 ആനകളുടേയും വര്‍ണക്കുടകളുടെയും പ്രദര്‍ശനം ഒരുക്കുന്നതെന്ന് ബി വിഭാഗം പൂരാഘോഷക്കമ്മിറ്റി ഭാരവാഹികളായ കെ കെ അശോകന്‍, പി സാജന്‍, സി അനന്തനാരായണന്‍ അറിയിച്ചു.
ദ്രുതകര്‍മസേന
റൂട്ട്മാര്‍ച്ച് നടത്തി
പട്ടാമ്പി: ഓങ്ങല്ലൂരില്‍ ദ്രുതകര്‍മസേന റൂട്ട്മാര്‍ച്ച് നടത്തി. അമ്പതംഗ റാപിഡ് ആക്്ഷന്‍ ഫോഴ്‌സാണ് ഡെപ്യൂട്ടി കമാന്റന്റ് പി കെ സുമയുടെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്.

RELATED STORIES

Share it
Top