ആനക്കൊമ്പ് സര്‍ക്കാര്‍ സ്വത്ത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: ആനക്കൊമ്പ് സര്‍ക്കാര്‍ സ്വത്താണെന്നു സുപ്രിംകോടതി. കേരള വനനിയമത്തിലെ സെക്ഷന്‍ 69 പ്രകാരം, ഇത് വനസ്വത്താണെങ്കിലും അല്ലെങ്കിലും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നാണു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. 1961ലെ വനനിയമത്തിലെ സെക്ഷന്‍ 2(എഫ്) പ്രകാരം ആനക്കൊമ്പ് ഫോറസ്റ്റ് ഉല്‍പന്നമാണോ അല്ലയോ എന്നത് അപ്രസക്തമാണെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
1998ല്‍ സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു സുപ്രിംകോടതി ഉത്തരവ്. കൊമരിക്കല്‍ ഇല്യാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജീപ്പില്‍നിന്ന് ആനക്കൊമ്പ്, ലൈസന്‍സില്ലാത്ത തോക്ക്, മറ്റു ഉപകരണങ്ങള്‍ എന്നിവ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണു 20 വര്‍ഷങ്ങള്‍ക്കു ശേഷം വിധി വന്നത്. 1961ലെ കേരള വനനിയമ പ്രകാരം ഇദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുത്തിരുന്നു.

RELATED STORIES

Share it
Top