ആനക്കൊമ്പ് വില്‍പനയ്‌ക്കെത്തിയ നാലംഗസംഘം പിടിയില്‍

പെരിന്തല്‍മണ്ണ: ഏഴു ലക്ഷം രൂപയ്ക്കു വില്‍പന ഉറപ്പിച്ച ആനക്കൊമ്പ് കൈമാറാനെത്തിയ നാലംഗസംഘം പിടിയില്‍. അഗളി ചിറ്റൂര്‍ വെങ്ങകടവ് സ്വദേശി സുബ്രഹ്മണ്യന്‍ (51), കോയമ്പത്തൂര്‍ പെരിനായ്ക പാളയം പാലമട കോളനി സ്വദേശി വീരഭദ്രന്‍ (32), കോയമ്പത്തുര്‍ പാലമട കോളനി സ്വദേശി രംഗസ്വാമി (57), മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശ്ശേരി വീട്ടില്‍ അഷ്‌റഫ് (46) എന്നിവരാണു പിടിയിലായത്.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തില്‍ സിഐ ടി എസ് ബിനു എസ്‌ഐ വി കെ കമറുദ്ദീന്‍, ജൂനിയര്‍ എസ്‌ഐ എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസും നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ പെരിന്തല്‍മണ്ണ ബൈപാസ് റോഡില്‍വച്ചാണ് സംഘം അറസ്റ്റിലായത്. ഇവരില്‍നിന്നു രണ്ട് ആനക്കൊമ്പുകള്‍ കണ്ടെടുത്തു. ആനമങ്ങാട് തൂത സ്വദേശിക്കു വേണ്ടിയാണു ആനക്കൊമ്പ് കോയമ്പത്തുര്‍ പെരിനായക പാളയം പാലമട കോളനിയിലെ ഊരില്‍നിന്നു പെരിന്തല്‍മണ്ണയി ല്‍ എത്തിച്ചത്. തൂത സ്വദേശി കൊമ്പുകള്‍ക്ക് ഏഴ് ലക്ഷം രൂപ വില പറഞ്ഞതായും പ്രതികള്‍ അന്വേഷണസംഘത്തോടു പറഞ്ഞു. ആദ്യം ആനക്കൊമ്പ് മണ്ണാര്‍ക്കാട്ടെ ഒരു വീട്ടിലെത്തിച്ച് വില ഉറപ്പാക്കിയാണു സംഘം പെരിന്തല്‍മണ്ണയിലെത്തിയത്. തുടരന്വേഷണത്തിനായി ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെ ന്റിന് കൈമാറുമെന്നും അന്വേഷണസംഘം പറഞ്ഞു.

RELATED STORIES

Share it
Top