ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി പിടിയില്‍

കാട്ടാക്കട: ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കാട്ടക്കട കെഎസ്ആര്‍ടിസി ഡി പ്പോ യിലെ കണ്ടക്ടര്‍ മണ്ണടികോണം അത്തം വീട്ടില്‍ അജയകുമാറാ (50)ണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
കഴിഞ്ഞ 29ന് നെയ്യാറ്റിന്‍കര നിന്നു വില്‍പനയ്ക്ക് കൊണ്ടുവന്ന രണ്ട് ശ്രീകൃഷ്ണ വിഗ്രഹം വനംവകുപ്പ് പിടികൂടിയിരുന്നു. വിഗ്രഹവുമായെത്തിയ പെരുമ്പഴുതൂര്‍ സ്വദേശി സൈമണ്‍ (60) അന്ന് അറസ്റ്റിലായിരുന്നു.
തുടര്‍ അന്വേഷണത്തിലാണ് അജയകുമാര്‍ വനംവകുപ്പിന്റെ പിടിയിലായത്.
അന്തര്‍സംസ്ഥാന ആനക്കൊമ്പ് വില്‍പന സംഘവുമായി പിടിയിലായ അജയന് ബന്ധമുള്ളതായി വനപാലകര്‍ അറിയിച്ചു.
ഒന്നേ മുക്കാല്‍ കിലോഗ്രാം തൂക്കമുള്ള രണ്ട് വിഗ്രഹങ്ങളാണ് പിടിച്ചെടുത്തതെന്ന് പരുത്തിപള്ളി റെയിഞ്ച് അധികൃതര്‍ പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top